കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി - പ്രക്ഷോഭങ്ങളുടെയും വളർച്ചയുടെയും നാളുകൾ :- 9
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നത് 1937 ലാണ്. അതിനുമുമ്പ് തന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ പലരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1912 ലാണ് ഇന്ത്യൻ ഭാഷകളിലാദ്യമായി കാറൽമാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.